പത്തനാപുരം: പിറവന്തൂര്‍ കറവൂരില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാന് പിടിയില്‍. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ ബന്ധുവാണ് പിടിയിലായ പതിനേഴുകാരന്.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പതിനേഴുകാരന് കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്താണ് പീഡനം നടത്തിയത്. തുടര്‍ന്ന് മാതാവ് പത്തനാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പതിനേഴുകാരന്റെ മാതാപിതാക്കള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഒളിവില്‍ പോയ പ്രതിയെ പത്തനാപുരം പോലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ജുവൈനല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. ഇതിനിടെ പ്രതിയ്ക്ക് മാനസിക രോഗമുണ്ടെന്ന്പറഞ്ഞ് കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.