കണ്ണൂർ: ട്രെയിനിലെ ലേഡീസ് കന്പാർട്ട്മെന്റിൽ കയറി സ്ത്രീയെ കയറിപ്പിടിച്ച തമിഴ്നാട് സ്വദേശിയെ ഒരു വർഷം തടവിനും 2,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. തമിഴ്നാട് വില്ലുപുരത്തെ കൃഷ്ണമൂർത്തിയെ (50) യാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) ശിക്ഷിച്ചത്. 2016 ഒക്ടോബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം.
കോയന്പത്തൂരിൽനിന്നും മംഗളൂരുവിലേക്കു പോകുന്ന ട്രെയിനിലെ ലേഡീസ് കന്പാർട്ട്മെന്റിൽ തലശേരിയിൽനിന്നും മദ്യപിച്ച് കയറിയ കൃഷ്ണമൂർത്തി പയ്യന്നൂർ സ്വദേശിനിയെ കയറിപ്പിടിക്കുകയായിരുന്നു. കൂടാതെ മറ്റു സ്ത്രീകൾക്കുനേരേ അസഭ്യവർഷവും നടത്തി. റെയിൽവേ പോലീസാണ് ഇയാളെ അറസ്റ്റ്ചെയ്തത്.