റാന്നി: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 55 കാരൻ പിടിയിൽ.ളാഹയ്ക്കു സമീപം വേലന്പാറ കോളനിയില്‍ താമസിക്കുന്ന ഓലിയ്ക്കല്‍ കൃഷ്ണന്‍കുട്ടി (55)യെയാണ് പോലീസ് പിടികൂടിയത്.വനത്തിന് സമീപം താമസിക്കുന്ന 32 കാരിയായ വീട്ടമ്മ രാവിലെ തന്റെ മക്കളെ സ്കൂള്‍ ബസില്‍ കയറ്റിവിട്ടശേഷം തിരികെ വരുന്പോഴാണ് പീഡനശ്രമമുണ്ടായത്.
ളാഹ വനത്തിനു സമീപം ഒഴിഞ്ഞ സ്ഥലത്തു ഇയാൾ വീട്ടമ്മയെ കടന്നുപിടിക്കുകയും പീഡനശ്രമം ചെറുത്തപ്പോള്‍ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.പീഡനം ചെറുക്കുന്നതിനിടയില്‍ വീട്ടമ്മ കൃഷ്ണന്‍കുട്ടിയെ പിടിച്ച് തള്ളി വീഴ്ത്തിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ പീഡനശ്രമം നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പെരുനാട് പോലീസ് കേസെടുക്കുകയും വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം നടത്തിയ പെരുനാട് പോലീസ് പീഡനത്തിനും കൊലപാതകശ്രമത്തിനുമാണ് കേസെടുത്തത്. പ്രതി വലയിലായതായി പോലീസ് പറഞ്ഞു.അന്വേഷണത്തിന് റാന്നി സിഐ എസ് ന്യൂമാന്‍, പെരുനാട് എസ്ഐ ജിബുജോണ്‍, എഎസ്ഐ സോമരാജന് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.