നെടുമങ്ങാട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ യാത്രയ്ക്കിടയിൽ പീഡിപ്പിക്കാൻ ശ്രമിച്ച കെഎസ്ആർടിസിയിലെ ജീവനക്കാരൻ അറസ്റ്റിൽ. കെഎസ്ആർടിസി വിതുര ഡിപ്പോയിലെ വർക്ക്ഷോപ്പ് ജീവനക്കാരൻ കരമന നെടുങ്കാട് ടെക്സ്റ്റൈൽ ജംഗ്ഷൻ കിഴക്കതിൽ പുത്തൻവീട്ടിൽ എ. അജീഷ് (35) നെയാണ് അറസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ എതിർഭാഗത്ത് സീറ്റിൽ ഇരുന്ന് കല്ലാറിൽ നിന്നും യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിയായ 22 വയസുകാരിയെയാണ് ഇയാൾ ശല്യം ചെയ്തത്. വിദ്യാർഥിനി ബഹളം വച്ചതോടെ ബസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസും സെക്യൂരിറ്റി ജീവനക്കാരും ഇയാളെ പിടികൂടുകയും പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. എസ്ഐ ഡി.ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അജീഷിനെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.