കുമരകം: അനാശാസ്യ പ്രവർത്തനത്തിന് സ്ത്രീകളടക്കം അഞ്ചുപേരെ പിടികൂടിയ സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കെതിരേയും കേസെടുക്കുമെന്ന് പോലീസ്. റിസോർട്ട് ഉടമ അടക്കം അഞ്ചു പേരാണ് പിടിയിലായത്. മൂന്നു സ്ത്രീകളും രണ്ടു പുരുഷൻമാരുമാണ് പിടിയിലായത്.
ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെസ്റ്റ് സിഐ നിർമൽ ബോസ് ആണ് റെയ്ഡ് നടത്തിയത്. ഒരു മുറിയിൽ നിന്ന് സ്ത്രീയെയും പുരുഷനെയും മറ്റൊരു മുറിയിൽ നിന്ന് രണ്ടു സ്ത്രീകളെയും പിടികൂടി. ഉടമയെയും പോലീസ് അറസ്റ്റു ചെയ്തു.
റിസോർട്ടിൽ എത്തുന്നവർക്ക് യുവതികളെ സപ്ലൈ ചെയ്യുന്നത് റിസോർട്ട് അധികൃതർ അറിഞ്ഞാണെന്ന് പോലീസ് വ്യക്തമാക്കി. ആലപ്പുഴ, കോട്ടയം സ്വദേശികളായ യുവതികളാണ് പിടിയിലായത്. ഇവരെ ഇന്നലെ രാത്രിയിൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു. പുരുഷൻമാരെ ഇന്നു കോടതിയിൽ ഹാജരാകും.
ഫിലിപ്പ്, പുന്നൂസ് എന്നിവരാണ് പിടിയിലായത്. റിസോർട്ടിന്റെ രജിസ്റ്ററിൽ പ്രവേശനം രേഖപ്പെടുത്താതെയാണ് ഇവർ റൂമിൽ താമസിച്ചത്.