ശ്രീകണ്ഠപുരം: ആറാം ക്ലാസ് വിദ്യാർഥിയായ 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. ഐച്ചേരിയിലെ കുഞ്ഞിരാമനെ (60) യാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച്ചയും അതിന് മുമ്പുമായി നിരവധി തവണ ബാർബർ ഷോപ്പിന് പിറകിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി.
പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. വിദ്യാർഥി കഴിഞ്ഞ ദിവസം സഹപാഠിയോട് പീഡനവിവരം പറഞ്ഞതിനെത്തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്ന് രാവിലെ ഐച്ചേരിയിലെ ബാർബർ ഷോപ്പിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. വൈകുന്നേരം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.