കൂത്തുപറമ്പ്: മദ്രസാ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു മദ്രസാ അധ്യാപകർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടു പേരെയാണ് കണ്ണവം എസ്ഐ കെ.വി.ഗണേഷും സംഘവും അറസ്റ്റു ചെയ്തത്.
ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ചേർത്ത് ഇരുപത്തിരണ്ട് കേസുകളാണ് നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പത്ത് വയസിനു താഴെയുള്ള ഇരുപത്തി രണ്ടോളം ആൺകുട്ടികളും പെൺകുട്ടികളുമാണ് പീഡനത്തിന് ഇരയായത്.
പരാതിയുമായി കൂടുതൽ വിദ്യാർഥികൾ എത്തിയേക്കുമെന്നാണ് സൂചന. തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിർദേശകാരം പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.
പീഡനം സംബന്ധിച്ച് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ അറിയിച്ചതോടെയാണ് നടപടികൾക്ക് തുടക്കമായത്. രണ്ടു പ്രതികളേയും ഇന്നുച്ചയോടെ കോടതിയിൽ ഹാജരാക്കും.