കൊട്ടാരക്കര : ഒൻമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയിരുന്നയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. 2018 ലായിരുന്നു സംഭവം. വാളകം പാവുകോണത്തിൽ വീട്ടിൽ മഹേഷ് (30) ആണ് അറസ്റ്റിലായത് പെൺകുട്ടി പഠിച്ചിരുന്ന സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറായിരുന്ന ഇയാൾ .സംഭവത്തിന് ശേഷം ഒരു വർഷത്തോളമായി ഒളിവിലായിരുന്നു.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാൾ ഭാര്യയുമായുള്ള വിവാഹ മോചന കേസിൽ കോടതിയിൽ ഹാജരാകാനായി നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് സി. ഐ ടി ശിവ പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.