കുടുംബത്തിന് ഐശ്വര്യമുണ്ടാകാൻ മകളെ മന്ത്രവാദിക്ക് കാഴ്ച്ചവച്ച് സ്വന്തം അമ്മ. തലസ്ഥാനത്ത് നടന്ന ക്രൂരമായ പീഡനത്തിന്റെ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്. സംഭവത്തിൽ അമ്മയും രണ്ടാം ഭർത്താവും മന്ത്രവാദിയായ സുനു എന്ന് വിളിക്കുന്ന വിനോദിനെയും പോലീസ് അറസ്റ്റു ചെയ്തു.
അമ്മൂമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന കുട്ടിയെ തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. അമ്മയുടെ രണ്ടാം ഭർത്താവ് ഇവരുടെ മറ്റൊരു മകളെ പീഡിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തനാളിലാണ് പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയ ശേഷം യുവാവും ഭാര്യയും അമ്മൂമ്മയുടെ ഒപ്പം താമസിക്കുകയായിരുന്ന മകളെ പലതന്ത്രങ്ങളും പറഞ്ഞ് അമ്മ താമസിക്കുന്ന ഇപ്പോഴത്തെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇവിടെ വച്ച് കുടുംബത്തിന് ഐശ്വം കിട്ടാൻ വേണ്ടി മന്ത്രവാദിയെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തിൽ വച്ച് മന്ത്രവാദിയെക്കൊണ്ട് താലികെട്ടിച്ചു. പിന്നീട് ഇവരുടെ വീട്ടിൽ പാർപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനം സഹിക്കാതെ വന്ന കുട്ടി വീട്ടിൽ നിന്ന് രക്ഷപ്പെട്ട് അമ്മൂമ്മയുടെ വീട്ടിലെത്തുകയായിരുന്നു.
പിന്നീട് നടന്ന സംഭവങ്ങളെല്ലാം പെൺകുട്ടി സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി പോക്സോ പ്രകാരം മന്ത്രവാദി വിനോദിനെതിരെ പോലീസ് കേസെടുത്തു.