മാവേലിക്കര: പ്രായപൂർത്തിയാകാത്ത കൊച്ചുമകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുത്തച്ഛനെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു. തഴക്കര പഞ്ചായത്ത് പരിധിയിലാണ് സംഭവം. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് മുത്തച്ഛൻ 2018 മുതൽ മോശമായി പെരുമാറുന്നെന്നാണ് പരാതി.
സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരം കുട്ടിയും അമ്മയും പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് എടുത്തതായും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.