കോട്ടയം: കാണാതായ പെണ്‍കുട്ടിയെ യുവാവിനൊപ്പം പിടികൂടി. പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ യുവാവിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. മേലുകാവ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 21 വയസുള്ള യുവാവിനെതിരേയാണ് കേസ്. പെണ്‍കുട്ടി നേരത്തേ പാലാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു താമസം.
അവിടെ വച്ചാണ് പെണ്‍കുട്ടിയെ കാണാതായത്. രണ്ടുദിവസത്തിനുള്ളിൽ പോലീസ് പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തി. പരിചയത്തിലായ ഇരുവരും ഒളിച്ചോടുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ പീഡന വിവരം വെളിപ്പെട്ടു. ഇതോടെയാണ് പെണ്‍കുട്ടി വിശദ വിവരങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പല തവണ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
യുവാവിന്റെ വീട്ടിൽ ആളില്ലാതിരുന്ന ദിവസങ്ങളിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനം നടക്കുന്പോൾ പെണ്‍കുട്ടി പ്രായപൂർത്തിയായിരുന്നില്ല. അതിനാലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 വകുപ്പു പ്രകാരം ബലാത്സംഗത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.