കോട്ടയം: ജനറൽ ആശുപത്രിയിൽ ലാബിലെ ട്രെയ്നിയായ യുവതിയെ കടന്നു പിടിച്ച താൽക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുത്തനങ്ങാടി താജ് മൻസിലിൽ മീരാനെ (63)യാണ് റിമാൻഡ് ചെയ്തത്.
ഇയാൾ ആശുപത്രിയിൽ നിന്നു വിരമിച്ച ശേഷം താൽക്കാലികമായി ജോലിയിൽ കയറിയ ആളാണ്. സ്റ്റെറിലൈസ് വിഭാഗത്തിലേക്ക് ചെന്ന യുവതിയെ കടന്നു പിടിച്ചുവെന്നാണ് ആരോപണം. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. വെസ്റ്റ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.