മുണ്ടക്കയം: വയോധികയെ പീഡിപ്പിച്ച പരാതിയിൽ പഞ്ചായത്തംഗം പോലീസിൽ കീഴടങ്ങി. കോരുത്തോട് പഞ്ചായത്ത് രണ്ടാം വാർഡ് അംഗം മടുക്ക സ്വദേശി കൊച്ചുവീട്ടിൽ കെ.കെ. തങ്കപ്പനാണ് ബുദ്ധിമാന്ദ്യമുള്ള അന്പതു വയസുകാരിയെ പീഡിപ്പിച്ച പരാതിയിൽ ഇന്നലെ പോലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം.
കോസഡിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ രാത്രി വീട്ടിലെത്തി വീടുനൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു .