സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് കോട്ടപറമ്പിന് സമീപത്ത് കേരള ഭവന് ലോഡ്ജും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി പോലീസ്. കേരള ഭവന് ലോഡ്ജ്, സമീപത്തുള്ള മറ്റൊരു ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. മുന്‍പും കേരള ഭവന് ലോഡ്ജിനെതിരേ പരാതി ഉയരുകയും ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ ഇവിടേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
സമീപകാലത്തായി ഈ ലോഡ്ജ് കേ്രന്ദീകരിച്ച് സ്വവര്‍ഗ രതിക്കാരുടെയും അനാശാസ്യ പ്രവര്‍ത്തകരുടെയും വിളനിലമായിട്ടുണ്ട്. കഞ്ചാവ് നല്കി യുവാവിനെ നിരന്തരം പീഡിപ്പിച്ച് കൊണ്ടിരുന്ന മധ്യവയസ്കനെ പോലീസ് ഇന്നലെ ഇവിടെ വച്ച് അറസ്റ്റ് ചെയ്തു. പയ്യാനക്കല്‍ പനണ്ടാരത്ത് വളപ്പ് സി.വി. മൊയ്തീന് കോയ (52) യെയാണ് കസബ പോലീസ് എസ്ഐ വി. സിജിത്ത് അറസ്റ്റ് ചെയതത്.
കോട്ടപ്പറമ്പ് കേരള ഭവന് ലോഡ്ജില്‍ വച്ച് ഒന്നര വര്‍ഷത്തോളം 17 വയസുകാരനെ കഞ്ചാവ് നൽകി പ്രതി പീഡിപ്പിക്കുകയായിരുന്നു. യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കേരള ഭവന് ലോഡ്ജില്‍ അസാശ്വാസ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി നടന്നു വരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ലോഡ്ജ് കര്‍ശന നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
കുറഞ്ഞ വാടകയ്ക്ക് റൂം ലഭിക്കുമെന്നതാണ് ഇത്തരം ലോഡ്ജുകളില്‍ അനാശ്വാസ്യം നടത്താന്‍ ഇത്തരക്കാര്‍ക്ക് പ്രേരണയാകുന്നത്. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്താണെന്നതിനാല് തന്നെ പലസ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ മുറിക്കായി സമീപിക്കുന്നത് ഇത്തരം ലോഡ്ജുകളെയാണ്.
തിരച്ചറിയല്‍ കാര്‍ഡ് വാങ്ങി മാത്രമേ മുറി നല്‍കാവൂ എന്നാണ് ചട്ടമെങ്കിലും അതൊന്നും ഇവിടെ നടപ്പാക്കാറില്ല. സ്ഥിരമായി ഇവിടെ മുറിയെടുത്ത് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. സംഘങ്ങളായി ചേര്‍ന്ന് തൊട്ടടുത്ത മുറികളില്‍ താമസിച്ച് സ്ഥിരം മദ്യപാനവും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും പതിവാണ്. കോട്ടപറമ്പിനു സമീപത്തായിട്ടുപോലും കുടുംബസമേതം ആരും ഇവിടെ താമസിക്കാന്‍ വരാറില്ല.
ഇതിനു പിറകുവശത്തായുള്ള ലോഡ്ജിലും സമാനമായ സംഭവം ഉണ്ടാകാറുണ്ട്. രാത്രി എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും കയറുകയും ഇറങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഇതിന്റെ സെറ്റപ്പ്. രാത്രികാലങ്ങളില്അനാശാസ്യത്തിനെത്തുന്ന ട്രാന്‍സ് ജെന്‍ഡേഴ്സില്‍ ഭൂരിഭാഗവും താമസിക്കുന്നത് ഇവിടെയാണ്. രാത്രി മുറിയിലേക്ക് വിളിച്ച് അനാശാസ്യം നടത്തുന്ന പ്രവണതയും ഉണ്ട്.റെയില്‍വേ സ്റ്റേഷനിലേക്ക് വരികയും പോകുകയും ചെയ്യുന്ന യാത്രക്കാരെ ഇത്തരത്തില്‍ ഇവര്‍ വശീകരിക്കുന്നുണ്ട്.
പോലീസ് കര്‍ശന നടപടിയെടുക്കുമ്പോള്‍ ആദ്യം പിന്‍വാങ്ങുകയും പീന്നീട് നാളുകള്‍ക്ക് ശേഷം പൂര്‍വ അവസ്ഥയിലേക്ക് തിരിച്ചുപോകുകയും ചെയ്യുകയാണ് ഇവരുടെ രീതി. പോലീസ് ഈ ഭാഗങ്ങളിലെല്ലാം നിലവില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആശുപത്രികള്‍ക്ക് സമീപത്തെ ഹോട്ടലുകളും ലോഡ്ജുകളും കര്‍ശന നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.