മൂവാറ്റുപുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ദേവികുളം പള്ളിവാസൽ അന്പഴച്ചാൽ കുഴുപ്പിള്ളിൽ അലി(50)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ജൂലൈയിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.
വീട്ടമ്മ എതിർത്തതിനെ തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പല പ്രാവശ്യം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയും റോഡിൽ വച്ച് അപമാനിക്കുകയും ചെയ്തതായും പരാതിയുണ്ട്.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ റോജി ജോർജ്, പി.കെ. സാബു, വി.സി. സജി, എസ്സിപിഒ എം.ആർ ലിജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.