മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചത് പതിനേഴുകാരൻ. പിന്നാലെ സഹൃത്തുക്കളും പെൺകുട്ടിയ ക്രൂരപീഡനത്തിന് ഇരയാക്കി. സംഭവത്തിൽ മൂന്നുപേർ പിടിയിൽ.
ജനുവരി ആറിന് മുംബൈയിലെ കാന്തിവാലി ഈസ്റ്റിൽ വച്ചാണ് 17 വയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം പ്രായപൂർത്തിയാകാത്ത പ്രതിയാണ് പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്.
ഈ സമയം മറ്റ് പ്രതികളായ തേജസ് മഹാദിക് (21), ഓംകാർ പാട്ടീൽ (20) എന്നിവർ സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. പ്രതികൾ പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് പോലീസ് വിവരമറിഞ്ഞത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജൂവനൈൽ ഹോമിലേക്ക് മാറ്റി.