
അഞ്ചല്‍ : മദ്രസയിൽ പഠനത്തിനായി എത്തിയ എട്ടുവയസുകരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചലിലെ ഒരു മദ്രസ അധ്യാപകനായ തിരുവനന്തപുരം പളളിക്കൽ കാട്ടു പുതുശേരി വാഴവിള വീട്ടിൽ നാസറുദീ (49) ആണ് പിടിയിലായത്. മാതാപിതാക്കള്‍ കൊല്ലം ശിശുക്ഷേമ സമിതിയില്‍ പരാതി നല്കി.
അധികൃതർ കുട്ടിയെ കൺസിലിംഗ് നടത്തി ശേഷം പരാതി അഞ്ചൽ പോലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.