അഞ്ചല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു മാസങ്ങളോളം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തടിക്കാട് സ്വദേശി നിസാം (38) ആണ് അറസ്റ്റിലായത്. ഏതാനും മാസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷാകർത്താക്കൾ അഞ്ചല്‍ പോലീസില്‍ പരാതി നൽകിയിരുന്നു.
കർണാടകത്തിലെ കുറ്റാ, വീരാറ്റുപേട്ട, വയനാട്ടിലെ തോൽപ്പെട്ടി എന്നിവിടങ്ങളിലായി മാറി മാറി താമസിച്ചു വരികയായിരുന്നു നിസാമും പെണ്‍കുട്ടിയും. വയനാട്ടിലെ തോൽപ്പെട്ടിയിൽ ഇവർ താമസിച്ചു വരുന്നതാതി കൊല്ലം റൂറൽ എസ്.പി ശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നിസാമിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ രണ്ടു വിവാഹം കഴിച്ചയാളും സമാനമായ കേസില്‍ മുമ്പും പിടിക്കപ്പെട്ട പ്രതിയുമാണ്.
പുനലൂർ ഡിവൈഎസ്പി അനിൽദാസ് അഞ്ചൽ സിഐ എസ്.എൽ സുധീർ, എഎസ്ഐ പ്രേംലാൽ, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, ഷൈലാബീവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.