പെരുന്പെട്ടി: വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ കൊറ്റനാട് കണ്ടംപേരൂർ ചുഴുക്കുന്നേൽ വീട്ടിൽ സാം വർഗീസ് (36) അറസ്റ്റിലായി.വീട്ടമ്മയുമായി ബന്ധം സ്ഥാപിച്ചെടുക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും അവരുടെ കൈവശം ഉണ്ടായിരുന്ന ഒന്നര ലക്ഷം തട്ടിയെടുക്കുകയും ചെയ്തശേഷം മുങ്ങിയെന്നാണ് പരാതി.
ആറുമാസമായി ഒളിവിലായിരുന്ന സാമിനെ പെരുമ്പെട്ടി സബ് ഇൻസ്പെക്ടർ എം. ആർ. സുരേഷ്, സിവിൽ പൊലിസ് ഓഫീസർമാരായ അച്ചൻകുഞ്ഞ്, രതീഷ് കുമാർ, ടി.എ അജാസ് എന്നിവരുടെ നേതൃത്വത്തി ൽ റാന്നിയിൽ നിന്നുമാണ് പിടികൂടിയത്.