പേരൂര്‍ക്കട: സ്കൂള്‍ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടി. കാഞ്ഞിരംപാറ വികെപി നഗര്‍ കോളനി സ്വദേശികളായ അഖില്‍, കിരണ്‍ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ ഒരു സ്കൂളിലെ 8, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ കാട്ടാക്കട ശാസ്താംപാറ ഭാഗത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
കഴിഞ്ഞദിവസം വിദ്യാര്‍ഥിനികളെയും യുവാക്കളെയും വേളി ഭാഗത്തുവച്ച് സംശയകരമായ സാഹചര്യത്തില്‍ പിങ്ക് പോലീസ് പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. വലിയതുറ സ്റ്റേഷന് രജിസ്റ്റര്‍ചെയ്ത കേസ് തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.