ചെറുതോണി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൂടി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പൈനാവ് താന്നിക്കണ്ടം നിരപ്പ് സ്വദേശി അറക്കൽ സുഭാഷ് തങ്കപ്പൻ (33), പൈനാവ് പണിയക്കുടി സ്വദേശി സിദ്ദിഖ് അസ്റത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
സുഭാഷ് തങ്കപ്പൻ വിവാഹിതനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. സ്കൂളിൽ കൗൺസലിംഗിനിടെ പെൺകുട്ടിപീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടർന്ന് പൈനാവ് 56 കോളനി സ്വദേശി പൂവത്തുംകുന്നേൽ ബിനു മാത്യുവിനെ (40) കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇടുക്കി സിഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ പിടിച്ചത്.