കരുനാഗപ്പള്ളി : മാതാവിന്റെ കാമുകൻ ഏഴ് വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ മാതാവും കാമുകനും പോലീസ് പിടിയിലായി.കരുനാഗപ്പള്ളി, തൊടിയൂർ സ്വദേശി പൊന്നപ്പൻ (32)നേയുംകാമുകിയെയുമാണ്പോലിസ്പിടികൂടിയത്.
ഗൾഫിലായിരുന്ന കുട്ടിയുടെ പിതാവ് നാട്ടിലെത്തിയപ്പോഴാണ് കുട്ടി പീഢന വിവരം പിതാവിനെ അറിയിച്ചത്.തുടർന്ന് മാതാവിനേയും ഉൾപ്പടെ പോലിസ് പിടികൂടുകയായിരുന്നു. ഭർത്താവ് നാട്ടിലില്ലാത്ത വേളകളിൽ പൊന്നപ്പൻ വീട്ടിലെ സ്ഥിരം സന്ദർശകനാണ്.ഇവരുടെ ബന്ധത്തിന് മകൻ തടസമായി തോന്നിയതിനാൽ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനൊപ്പം ശാരീരികമായി ഉപദ്രവിച്ചെന്നും പിതാവ് ചൈൽഡ് ലൈൻ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ചൈൽഡ് ലൈൻ അധികൃതരാണ് പരാതി കരുനാഗപ്പള്ളി പോലീസിന് കൈമാറിയത്.കുട്ടിയുടെ മാതാവിനും കാമുകനുമെതിരെ പോക്സോ നിയമപ്രകാരമുൾപ്പടെയുള്ള വകുപ്പുകൾക്കാണ് കേസെടുത്തത്.ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.