കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യംചെയ്ത കേസിൽ 68-കാരനു പോക്സോ കോടതി ഒരു വർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷവിധിച്ചു. കന്പളക്കാട് കൊഴിഞ്ഞങ്ങാട് കോളനിയിലെ രാജനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധികം തടവ് അനുഭവിക്കണം. മാസങ്ങൾ മുന്‍പാണ് കേസിനു ആസ്പദമായ സംഭവം.
പ്ലസ് വണ്‍ വിദ്യാർഥിനിയായ പെണ്‍കുട്ടി ഉറങ്ങുന്ന സമയങ്ങളിലാണ് പ്രതി ശല്യം ചെയ്തിരുന്നത്. പെണ്‍കുട്ടിക്ക് സർക്കാർ ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് സഖറിയാസ് ഹാജരായി.