കളമശേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായെത്തിയ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ പോലീസ് പിടികൂടി. പാതാളം ഇഎസ്ഐ ജീവനക്കാരൻ കൊല്ലം സ്വദേശി രാജേന്ദ്രൻ (50 ) ആണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഏലൂർ മേത്താനം പാലത്തിന് സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതിയെയും ഭർത്താവിനെയും പാതാളം ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ജീവനക്കാരൻ മോശമായി പെരുമാറിയത്.
കാലിനു പരിക്കേറ്റ യുവതിയെ കാഷ്വാലിറ്റിയിൽനിന്ന് എക്സറേ എടുക്കുന്ന മുറിയിലേക്കു കൊണ്ടുപോകുന്നതിനിടയിലാണ് ഇയാൾ യുവതിയെ കയറിപിടിക്കാൻ ശ്രമിച്ചത്. കുതറി മാറിയ യുവതി ഒച്ചവച്ചതോടെ മറ്റു ജീവനക്കാരും രോഗികളും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.