പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ സഹായി അറസ്റ്റിൽ. കന്യാകുമാരി, പളുകൽ വില്ലേജിൽ പുല്ലുവിള പുത്തൻവീട്ടിൽ രജിൻ (26) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നാം പ്രതിയായ അജീഷ് പ്രണയം നടിച്ച് വശീകരിക്കുകയും തുടർന്ന് കൊല്ലത്ത് കൊണ്ടു പോവുകയും അവിടെ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് വാഹനം തരപ്പെടുത്തുകയും വാഹനം ഓടിക്കുകയും ചെയ്തത് രജിനാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം അറിയുന്നത്.
മറ്റ് പ്രതികളെ പിടികൂടിയ വിവരമറിഞ്ഞ പ്രതി തമിഴ് നാട്ടിലേക്ക് കടക്കുകയും അവിടെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താസിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ചെക്കും മൂടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ ,പാറശാല സിഐ ബിനു പാറശാല എസ്ഐ പ്രവീൺ, പൊഴിയൂർ എസ്ഐ വിനീഷ്, ഷാഡോ പോലീസുകാരായ പ്രവീൺ, ആനന്ദ്, പോൾ വിൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.