കോവളം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ക്ഷേത്രത്തിൽ കൊണ്ട് പോയി താലികെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. കോവളം മുട്ടയ്ക്കാട് ചെറുകോണത്ത് ചാനൽക്കര വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രതീഷ്( 30) ആണ് അറസ്റ്റിലായത്. പെൺകുട്ടി കോവളം പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ എൻ. ഷിബു, കോവളം എസ് ഐ ജി. അജയകുമാർ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ; വിശ്വാസം വരാൻ അമ്പലത്തിലെത്തി താലി ചാർത്തിയ ശേഷം ചതിക്കുകയായിരുന്നുവെന്ന് പോലീസ്
