വടകര: യാത്രക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. കീഴൽ മുക്ക് തെക്കയിൽ രവീന്ദ്രനെയാണ് (50) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്നു വീട്ടിലേക്കു നടന്നു പോവുകയായിരുന്ന യുവതിയെ പരിചയം നടിച്ച് ഇയാൾ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവച്ച് കുതറിയോടി വീട്ടിലെത്തിയ ശേഷം പോലീസിൽ പരാതിപ്പെടുകയായിരുന്നു.
യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ; പരിചയം നടിച്ച് ഓട്ടോയിൽ കറ്റിയശേഷം ആളൊഴിഞ്ഞ സ്ഥളത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
