പയ്യന്നൂര്‍: സ്വന്തം മക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കുഞ്ഞിമംഗലത്തെ രമേശനെയാണ്(49) പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലിനാണ് പരാതിക്കാസ്പദമായ സംഭവം.
വയലില്‍ പണിയെടുക്കുന്നവര്‍ക്ക് കൂലികൊടുക്കാനായി അമ്മയോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. കുട്ടിയെ രമേശന്റെ വീട്ടിലിരുത്തിയാണ് അമ്മ വയലിലേക്കു പോയത്. രമേശന്റെ മക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുതറിമാറിയ പെണ്‍കുട്ടി കരഞ്ഞുവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. മകളില്‍നിന്നും വിവരമറിഞ്ഞ അമ്മ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.