ചേർത്തല: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല സ്വദേശി രഞ്ജിത്തി(24) നെയാണ് എസ്ഐ ടോൾസണ്‍ ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. മൊബൈൽ ഫോണിൽ പകർത്തിയ പീഡനദൃശ്യങ്ങൾ കാണിച്ച് പ്രതി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെയും അമ്മയുടെയും പരാതിയെത്തുടർന്ന് അർത്തുങ്കൽ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.