പാലക്കാട് : മലന്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. ആനിക്കോട് സ്വദേശി രഞ്ജിത്ത് ആണു പിടിയിലായത്.
പിരായിരി മണ്ഡലം ഭാരവാഹിയാണു രഞ്ജിത്ത്. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണു പരാതി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് പലതവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വിവാഹവാഗ്ദാനം നല്‍കിയാണു പെണ്‍കുട്ടിയുടെ വിശ്വാസം നേടിയത്. കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ പാലക്കാട് ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേദിവസം പ്രസവിച്ചു.
രക്ഷിതാക്കളുടെ പരാതിയിൽ മലന്പുഴ പോലീസാണു സംഭവം അന്വേഷിച്ച് രഞ്ജിത്താണു പീഡനത്തിനു പിന്നിലെന്നു കണ്ടെത്തിയത്.
യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് രഞ്ജിത്തെന്നു പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. രഞ്ജിത്തിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി യുവമോർച്ച നേതാക്കൾ അറിയിച്ചു.