തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായ പീഡനത്തിനിരയാക്കിയയാളെ തിരുവല്ല പോലീസ് പിടികൂടി. കവിയൂര്‍ കോട്ടൂര്‍ പുന്നിലം വലിയപറമ്പി രഞ്ജിത്ത് വി. രാജനെയാണ് (രഞ്ജു -38) അറസ്റ്റ് ചെയ്തത്.കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെയും ഇയാളുടെയും വീട്ടില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും ഒക്ടോബറിലുമായി പല ദിവസങ്ങളില്‍ പതിനാറുകാരിയായ കുട്ടി പീഡനത്തിനിരയായെന്നാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം നടന്നത് തിരുവല്ല പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ എഫ്ഐആര്‍, മൊഴി എന്നിവ വനിതാ പോലീസ് സ്റ്റേഷനില്‍ നിന്നു തിരുവല്ല പോലീസിന് കൈമാറി.
തുടര്‍ന്ന്, കഴിഞ്ഞ ഒന്നിന് തിരുവല്ല എസ്ഐ പി. എസ് സനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വനിതാ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, തുടര്‍ന്ന് പ്രതിയെ പുന്നിലത്തെ വീടിനു സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്കുശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ രഞ്ജിത്തിനെ ചോദ്യം ചെയ്തു. ഇയാളുടെ ഉപയോഗത്തില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കയച്ചു.
പെണ്‍കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. തിരുവല്ല പോലീസ് 2015 ല്‍ രജിസ്റ്റര്‍ ചെയ്ത, സ്ത്രീകള്‍ക്കു നേരെ കയ്യേറ്റം നടത്തുകയും മാനഹാനി ഉണ്ടാക്കുകയും ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് രഞ്ജിത്ത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്ഐ പി. എസ.് സനില്‍, എഎസ്്ഐ ജയകുമാര്‍, എസ് സിപിഒമാരായ മനോജ്, അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.