തിരുവല്ല: രാത്രി വീട്ടില്‍ കയറി 77കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരുമല തിക്കപ്പുഴ കൊട്ടയ്ക്കാട്ടുമാലി കോളനിയില്‍ സബീറിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11ഓടെ ഇതേ കോളനിയില്‍ താമസിക്കുന്ന സ്ത്രീയ്ക്കു നേരെയാണ് പീഡനശ്രമം ഉണ്ടായത്.
ഇവര്‍ ബഹളം വച്ചതിനേത്തുടര്‍ന്ന് പ്രതി ഓടി രക്ഷപെടുകയായിരുന്നു. 2010 മേയില്‍ കടപ്ര സൈക്കിള്‍മുക്ക് ഒന്നാംകുരിശിനു സമീപം പള്ളത്തു റേച്ചല്‍ സാമുവലിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ സബീര്‍ വിവിധ മോഷണക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സ്ത്രീകളെ ശല്യപ്പെടുത്തിയ വിവിധ കേസുകളിലും ഇയാള്‍ പ്രതിയാണ്. പുളിക്കീഴ് പോലീസ് നടത്തിയ തെരച്ചിലില്‍ എസ്ഐ കെ.എന്‍. മോഹനബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.