തൃശൂർ: എട്ടുവയസുകാരിയെ തേൻ കൊടുക്കാമെന്നു പറഞ്ഞുകൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിയായ വെറ്റിലപ്പാറ സ്വദേശി പൂമുള്ളി സാബു(36) കുറ്റക്കാരനെന്നു കണ്ടെത്തിയ ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി പി.എൻ. വിനോദ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
15 വർഷം തടവിനു പുറമെ ഒന്നരലക്ഷം രൂപ പിഴയും അടയ്ക്കണം. കഴിഞ്ഞവർഷം ഏപ്രിൽ എട്ടിനാണ് സംഭവം പുറത്തുവന്നത്.
ബാലിക അമ്മയോടും ഡോക്ടറോടും കാര്യങ്ങൾ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത് ഒമ്പതു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു ഹാജരായി.