കൊണ്ടോട്ടി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊറയൂര്‍ മുന്‍ പഞ്ചായത്തംഗത്തെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. മൊറയൂര്‍ വാലഞ്ചേരി എഎംഎച്ച് വീട്ടില്‍ അബ്ദുല്‍ സലാമിനെയാണ് (53) കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തത്. മൊറയൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയാണ് സലാം. പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് പരാതി.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (ഐ)ാം വകുപ്പ് പ്രകാരം 16 വയസില്‍ താഴെയുളള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും 450-ാം വകുപ്പ് പ്രകാരം വീട്ടില്‍ അതിക്രമിച്ചു കയറിയതിനെതിരെയുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അറസറ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.