
ആറ്റിങ്ങൽ: ജ്യൂസിൽ മദ്യം ചേർത്ത് നൽകി പ്രായപൂർത്തിയാകാത്ത പെൺകൂട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കാവൂർ കീഴാറ്റിങ്ങൽ നെടിയവിള താമര പൊയ്കയിൽ കാർത്തിക വില്ലയിൽ സന്തോഷ് (47) ആണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്.
ഇയാൾക്കെതിരെ പോസ്കോ പ്രകാരം കേസെടുത്തു. കടയ്ക്കാവൂർ സിഐനിസാർ, എസ്ഐ വിനോദ് വിക്രമാദിത്യൻ, മുകുന്ദൻ, സന്തോഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.