വൈപ്പിൻ: ആറു വയസുകാരിയായ ബാലികയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേരാനെല്ലൂർ വടുതല സന്തോഷ് (44) ആണ് അറസ്റ്റിലായത്. ഇയാളുടെ നായരന്പലത്തുള്ള സഹപ്രവർത്തകന്റെ സഹോദരിയുടെ മകളാണ് ഇര. കുട്ടിയുടെ വീട്ടിലെ ഒരു ചടങ്ങിനു എത്തിയ പ്രതി കുട്ടിയെ മുറിയിൽ കൊണ്ടുപോയി അതിക്രമത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ആറുവയസുകാരിക്ക് പീഡനം; സുഹൃത്തിന്റെ സഹോദരിയുടെ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ; ഇവിടെ ചടങ്ങിനെത്തിയ സന്തോഷ് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു
