എരുമേലി: ക്ഷേത്രം ശാന്തിയുടെ ആദ്യ വിവാഹത്തിലെ മകളായ16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ക്ഷേത്രം കീഴ് ശാന്തിയായി ജോലി ചെയ്തിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് വെളുത്തേടത്ത് വൈശാഖൻ (24) ആണ് അറസ്റ്റിലായത്. രണ്ട് വർഷം മുമ്പ് പീഡനത്തിന് വിധേയമാക്കിയെന്ന് പെൺകുട്ടി തിരുവനന്തപുരം പൂജപ്പുര പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
കാളകെട്ടിയിലും മറ്റുമായി ക്ഷേത്രങ്ങളിൽ കീഴ്ശാന്തി ജോലി ചെയ്തിരുന്ന യുവാവാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയിൽ കയറ്റി വിജനമായ സ്ഥലങ്ങളിലെത്തിച്ചായിരുന്നു പീഡനം നടത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മണിമല സിഐ ടി.ഡി. സുനിൽകുമാർ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ മണിമല സിഐ ടി.ഡി. സുനിൽകുമാർ, എസ്ഐ മാരായ ജർലിൻ വി. സ്കറിയ, സേവ്യർ, എഎസ്ഐ ബാലകൃഷ്ണൽ, സിവിൽ പോലീസ് ഓഫിസർ അഭിലാഷ് തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.