കടയ്ക്കല്‍: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.വയല മുട്ടോട് രമ്യാ ഭവനില്‍ ശരത്തി(24)നെയാണ് കടയ്ക്കല്‍ പോലീസ് പിടികൂടിയത്. ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മ വോട്ടിടാന്‍ പോയ സമയത്ത് ഇളനീര് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കൊണ്ടുപോയി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.വോട്ടിട്ടെത്തിയ മാതാവിനോട് കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നുവെന്ന് ബോധ്യമായി.എന്നാല്‍ ഇതോടെ പ്രതിയായ യുവാവ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കടയ്ക്കല്‍ സിഐ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.