വിതുര: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.പേപ്പാറ പട്ടൻ കുളിച്ചപാറ തടത്തരികത്ത് വീട്ടിൽ വിനോദ് (രഞ്ജു -32), കിളിമാനൂർ അടയമൺ ചരുവിള പുത്തൻ വീട്ടിൽ ശരത് (23) എന്നിവരെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് വിനോദ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിതുര സിഐ എസ് ശ്രീജിത്ത്, എസ്ഐ സുധീഷ്, എഎസ്ഐ സജു, എസ്സിപിഒ പ്രദീപ്, സിപിഒമാരായ ശരത്, ജസീൽ, ജവാദ്, ഹാഷിം എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പീഡനത്തിനിരയായ കുട്ടികളെ ഡബ്ലിയു എച്ച്സി മുമ്പാകെ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.