തളിപ്പറമ്പ്(കണ്ണൂർ): സ്കൂള്‍വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 11 വയസുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച ഡയറക്ട് മാര്‍ക്കറ്റിംഗ് ഏജന്റായ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കടന്നപ്പള്ളി പാണപ്പുഴയിലെ ശ്യാം സത്യനെ (23) യാണ് തളിപ്പറമ്പ് സിഐ എ. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തതത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ബക്കളം കാനൂലിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ കൈയിൽ പിടിച്ച് ആള്‍ത്താമസമില്ലാത്ത വീട്ടിന് പിറകില്‍ കൊണ്ടുപോയി ലൈംഗിക ഉദ്ദേശത്തോടെ ചുംബിച്ചു എന്നാണ് കേസ്.
പെണ്‍കുട്ടിയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ശ്യാമിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശ്യാമിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.