ആലപ്പുഴ: യുവതിയുടെ നഗ്നചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്ത ശേഷം പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശി സിജോ ജോസഫാ(35)ണ് ആലപ്പുഴ നോർത്ത് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് നഗ്നചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞെന്ന യുവതിയുടെ പരാതിയിൻമേൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പുലർച്ചെ 5.30 ഓടെ പ്രതിയെ അറസ്റ്റു ചെയ്തത്.
നോർത്ത് പോലീസ് എസ്ഐ കെ.സി. ഭുവനചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒ ഷിബു, സിപിഒ ബിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.