ചാലക്കുടി: കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരിയെ അവിടെനിന്നും എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.നായരങ്ങാടി ഉദനിപറന്പൻ ജംഗ്്ഷനിൽ കാക്കനാടൻ സുകുമാരൻ (രജനി – 40)നെയാണ് എസ്ഐ ബി.കെ.അരുണ്‍ അറസ്റ്റുചെയ്തത്.
കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്പോഴാണ് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്. തുടർന്ന് ബാലിക അമ്മയെ വിവരം അറിയിച്ചു. ഇവർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാൾ നേരത്തെ അടിപിടി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.