ചാലക്കുടി: വീട് പണിതു നൽകാമെന്ന് പറഞ്ഞ് 12ലക്ഷത്തിൽപരം രൂപ വാങ്ങുകയും വീടുപണി പൂർണമാക്കാതെ കബളിപ്പിക്കുകയും പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മറ്റത്തൂർ ഇത്തുപാടം സ്വദേശി മുതുപറന്പിൽ സുന്ദരനെ(40)യാണ് എസ്ഐ ബി.കെ. അരുൺ അറസ്റ്റു ചെയ്തത്. കോടാലിയിൽ വീട് പണിത് തരാമെന്ന് പറഞ്ഞ് പലതവണകളായി 12,37,000 രൂപ സുന്ദരൻ കൈപ്പറ്റിയെന്നാണ് പരാതി.
എന്നാൽ, വീടിന്റെ തറ കെട്ടി ബെൽറ്റ് വാർക്കാതെ ചുമർപൊക്കം വരെ പണി നടത്തി നിർത്തിവയ്ക്കുകയായിരുന്നു. ഇതിനിടയിൽ തന്നെ പലപ്പോഴായി ഇയാൾ പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.