കറുകച്ചാൽ: ഭർത്താവും മക്കളുമുള്ള വീട്ടമ്മയുമായി അടുപ്പത്തിലായി നഗ്ന ചിത്രങ്ങളെടുത്ത് 56കാരൻ കൂട്ടുകാരന് കൈമാറി. കൂട്ടുകാരൻ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി. ഒടുവിൽ രണ്ടുപേരെക്കൊണ്ടുമുള്ള ശല്യം സഹിക്ക വയ്യാതായപ്പോൾ വീട്ടമ്മ പോലീസിനെ സമീപിച്ചു.
പീഡിപ്പിച്ചവർ രണ്ടും അകത്തായി. നെടുംകുന്നം പ്രയാറ്റ് സുനിൽകുമാർ (47), നെടുംകുന്നം ഏറത്തേടത്ത് ശ്രീനിവാസൻ (56) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: സുനിൽകുമാർ നാളുകളായി വീട്ടമ്മയുമായി അടുപ്പത്തിലായിരുന്നു.
ആറുമാസം മുന്പ് ഇവരുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഇവരെ ഭീക്ഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്പു ദൃശ്യങ്ങൾ അടങ്ങിയ ഫോണ് സുനിൽകുമാർ സുഹൃത്തായ ശ്രീനിവാസനെ കാണിച്ചു.
അങ്ങനെയാണ് ശ്രീനിവാസൻ വീട്ടമ്മയുമായി അടുത്തത്. ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടന്ന് പറഞ്ഞ് കഴിഞ്ഞ 28ന് ശ്രീനിവാസനും വീട്ടമ്മയെ പീഡിപ്പിച്ചതായാണ് പരാതി. പോലീസ് ഇരുവരെയും അറസ്റ്റു ചെയ്ത് ചങ്ങനാശേരി കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.