ന്യൂഡൽഹി: ഒന്പത് പെൺകുട്ടികളെ മാനഭംഗപ്പെടുത്തി കൊന്ന പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ജാൻസിയിൽ നിന്നാണ് സുനിൽ കുമാർ (20) പിടിയിലായത്. ഗുരുഗ്രാമിൽ പെൺകുട്ടിയ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ തിങ്കളാഴ്ചയാണ് ഇയാൾ പിടിയിലായത്. തുടർന്ന്് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒന്പത് പെൺകുട്ടികളെ ഇത്തരത്തിൽ മാനഭംഗപ്പെടുത്തി കൊന്നതായി ഇയാൾ വെളിപ്പെടുത്തിയത്.
രണ്ടു വർഷത്തിനിടയാണ് ഇയാൾ ഇത്രയും കൊലപാതകങ്ങൾ നടത്തിയത്. മൂന്നു വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു ഇയാളുടെ ഇരകൾ. സൗജന്യ ഭക്ഷണം വിതരണം നടത്തുന്ന സ്ഥലങ്ങളിൽ നിന്നാണ് ഇയാൾ കുട്ടികളെ കണ്ടെത്തിയിരുന്നത്.
മധുരപലഹാരമോ പണമോ വാഗ്ദാനം ചെയ്താണ് കുട്ടികളെ ആകർഷിച്ചിരുന്നത്. പിന്നീട് കുട്ടിയുടെ കാൽ തകർത്ത ശേഷമാണ് മാനഭംഗപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഡൽഹിയിലും പരിസര പ്രദേശത്തുനിന്നുമാണ് ഇയാൾ കുട്ടികളെ തട്ടിയെടുത്തിരുന്നത്.
കൃത്യമായ മേൽവിലാസമോ മൊബൈൽ ഫോണോ ഉപയോഗിക്കാത്തതിനാലാണ് ഇതത്രയും മാസം പ്രതി പോലീസിന്റെ വലയിൽ വീഴാതിരുന്നത്.