ഉപ്പുതറ: വിവാഹ വാഗ്ദാനംനൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ കോടതി റിമാൻഡു ചെയ്തു. മേരിക്കുളം ഡോർ മല്ലിപ്പറന്പിൽ സുനിലിനെയാണ് (34) ഇന്നലെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനംനൽകി കഴിഞ്ഞ ഒരുവർഷമായി യുവതിയെ പീഡിപ്പിച്ചവരികയായിരുന്നു. യുവതി ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കാൻ യുവാവ് പറഞ്ഞങ്കിലും യുവതി തയാറായില്ല.
ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവാവിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. യുവതിക്ക് മറ്റൊരു ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഉപ്പുതറ എസ്ഐ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.