എടക്കര: സ്കൂൾ വിട്ട് പോകുകയായിരുന്ന പതിനഞ്ചുകാരനെ കാറിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പ്രതിയെ നിലന്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചുങ്കത്തറ കുറുന്പലങ്ങോട് വടക്കുംപാടം സുരേന്ദ്രനെയാണ് (44) പോത്തുകൽ എസ്ഐ സി. മാത്യു പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.