ചെങ്ങന്നൂർ: ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ശാരീരിക അവശതയുള്ള യുവതിയെ പീഡിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പിരളശ്ശേരി കല്ലുമഠത്തിൽ സോമരാജന്റെ മകൻ മരംവെട്ട് തൊഴിലാളി ചീങ്കണ്ണി സുരേഷി (42) നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനശ്രമത്തിനിടെ യുവതി ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് പ്രതി പിൻവശത്തെ വാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. പ്രതി ശാരീരികമായി ക്രൂരമായ രീതിയിൽ ഉപദ്രവിച്ചതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഒളിവിലായിരുന്ന പ്രതി പോലീസിനെ കണ്ടതോടെ അക്രമാസക്തമായി. ഇന്നലെ പുലർച്ചെ സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്.
ചെങ്ങന്നൂർ സ്റ്റേഷനിലെ സിഐ ജോസ് മാത്യു, എസ്ഐ എസ്.വി. ബിജു, എഎസ്ഐ അരുണ്‍ തോമസ്, എസ്ഐ സാബു, ഗിരീഷ്, സീനിയർ സിപിഒ സിജിറാം, സിപിഒ അനിൽ , ജൂബിൻ, ഹോംഗാഡ് ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറൻമുള, ചെങ്ങന്നൂർ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ജയിലിലേക്ക് അയയ്ക്കും മുന്‍പ് കോവിഡ് പരിശോധനയ്ക്കായി കായംകുളത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.