കൊച്ചി: തൃപ്പൂണിത്തറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാര്‍ഥിനി പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി ഇവർ പരാതി പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചു.
പോക്സോ വകുപ്പിലെ സെക്ഷന്‍ 21 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
സംഭവം സ്കൂളിന്റെ പേരിനെ പ്രതികൂലമായി ബാധിക്കുമെന്ന് അധ്യാപകർ ഭയപ്പെട്ടിരുന്നെന്നും
പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകന് കിരണ്‍ തിങ്കളാഴ്ച പിടിയിലായിരുന്നു. നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നവംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയില്‍ സ്വകാര്യ ബസ് സമരമായതിനാല്‍ സ്കൂളില്‍ ഗസ്റ്റ് അധ്യാപകനായി എത്തിയ കിരണിനൊപ്പം ഇരുചക്രവാഹനത്തില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ഥിനിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.