പട്ടാമ്പി: 13 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ക്രൂരമായി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.
ട്യൂഷന് അധ്യാപകനായ നാട്ടുകല്‍ ഭീമനാട് കോട്ടോപ്പാടം എലമ്പുലാവില്‍ അബ്ബാസിനെയാണ് (51) പട്ടാമ്പി എഫ്ടിഎസ്സി ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്.
പിഴ സംഖ്യ ഇരയ്ക്ക് നല്‍കാനും വിധിയായി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് നാട്ടുകല്‍ ഇന്‍സ്പെക്ടര്‍ ആയ സിജോ വര്‍ഗീസാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.